സുരക്ഷ പാലിയേറ്റീവ് ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു
കൊയിലാണ്ടി: ലോക്ഡൗൺ കാലത്ത് ദുരിതമനുഭവിക്കുന്ന ജനതയ്ക്ക് കൈത്താങ്ങായി പന്തലായനി സുരക്ഷ പാലിയേറ്റീവ് വളണ്ടിയർമാരുടെ നേതൃത്വത്തിൽ പ്രദേശവാസികൾക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു. സുരക്ഷ പാലിയേറ്റീവ് ചെയർമാൻ വി.എം. അനൂപ്, പി. ചന്ദ്രശേഖരൻ, കൺവീനർ അരുൺ എസ് വെള്ളിലാട്ട്, ട്രഷറർ വി.എം. അജീഷ്, ഷാജി എന്നിവർ നേതൃത്വം നൽകി.
