സുരക്ഷ പാലിയേറ്റീവിന് വാട്ടർ ബെഡ്ഡുകൾ കൈമാറി

കൊയിലാണ്ടി. പന്തലായനി ചാത്തോത്ത് മീത്തൽ ശാരദാമ്മയുടെ ചരമ വാർഷികത്തോടനുബന്ധിച്ച് മകൻ ബാബു പന്തലായനി സുരക്ഷ പാലിയേറ്റീവിന് കെയറിന് വാട്ടർ ബെഡ്ഡുകൾ കൈമാറി. നഗരസഭ 14ാ० വാർഡ്ഡിലെ പന്തലായനി യൂനിറ്റിന് സമർപ്പിച്ച വാട്ടർ ബെഡ്ഡുകൾ സുരക്ഷ പാലിയേറ്റീവ് ഏരിയാ രക്ഷാധികാരി ടി.കെ ചന്ദ്രൻ മാസ്റ്റർ ഏറ്റുവാങ്ങി.
വാർഡ് കൗൺസിലർ പി. കെ. രാമദാസൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സി.പി.ഐ.എം ലോക്കൽ കമ്മിറ്റി കൺവീനർ വി. എം. അനൂപ്, ലോക്കൽ കമ്മിറ്റി അംഗം പി. ചന്ദ്രശേഖരൻ, ശാരദാമ്മയുടെ മകൻ ബാബു, നമ്പിവീട്ടിൽ സത്യനാഥൻ എന്നിവർ സ०സാരിച്ചു. വാർഡ് കമ്മിറ്റി കൺവീനർ വി. എം. അജീഷ് സ്വാഗതവും വിനീത് ചാത്തോത്ത് നന്ദിയും പറഞ്ഞു
