KOYILANDY DIARY.COM

The Perfect News Portal

സിനിമാ പ്രതിസന്ധി രൂക്ഷം; പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്ന സിനിമകള്‍ പിന്‍വലിക്കുന്നു

തിരുവനന്തപുരം: തീയറ്റര്‍ ഉടമകളും നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനകളും തമ്മില്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ടതോടെ തര്‍ക്കം രൂക്ഷമാകുന്നു. ഇപ്പോള്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകള്‍ പിന്‍വലിക്കാന്‍ വിതരണക്കാരുടെ സംഘടന ഒരുങ്ങുന്നു. ഫെഡറേഷന്റെ തീയറ്ററുകളില്‍ നിന്ന് ചിത്രം പിന്‍വലിക്കും. കട്ടപ്പനയിലെ ഋത്വിക് റോഷന്‍, പുലിമുരുകന്‍ എന്നീ ചിത്രങ്ങളാണ് പിന്‍വലിക്കുന്നത്. പുലിമുരുകന്‍ ചോര്‍ന്ന സിനിപോളീസിന് സിനിമ നല്‍കില്ല. 300 ഓളം തീയറ്ററുകളിലെ പ്രദര്‍ശനമാണ് മുടങ്ങുന്നത്.

ഇതോടെ ക്രിസ്മസ് റിലീസ് ചിത്രങ്ങളായ മോഹന്‍ലാലിന്റെ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്ബോള്‍, സത്യന്‍ അന്തിക്കാടിന്റെ ദുല്‍ഖര്‍ ചിത്രം ജോമോന്റെ സുവിശേഷങ്ങള്‍, സിദ്ധിഖിന്റെ ജയസൂര്യ ചിത്രം ഫുക്രി, പൃഥ്വിരാജിന്റെ എസ്ര എന്നിവ തീയറ്ററുകളില്‍ എത്തില്ല.

അന്യഭാഷ ചിത്രങ്ങള്‍ തീയറ്റര്‍ കയ്യടക്കും.സിനിമകളുടെ തീയറ്റര്‍ വിഹിതത്തിന്റെ അമ്ബത് ശതമാനം വേണമെന്ന തീയറ്റര്‍ ഉടമകളുടെ ആവശ്യം വിതരണക്കാരും നിര്‍മാതാക്കളും അംഗീകരിക്കാന്‍ കൂട്ടാക്കാത്തതിനെ തുടര്‍ന്നാണ് മന്ത്രി എ.കെ. ബാലന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ച പരാജയപ്പെട്ടത്.

സിനിമാരംഗത്തെ തര്‍ക്കങ്ങളും പ്രതിസന്ധികളും പരിഹരിക്കാന്‍ ജുഡിഷ്യല്‍ സ്വഭാവമുള്ള കമ്മീഷനെ നിയോഗിക്കുമെന്ന് മന്ത്രി എ.കെ.ബാലന്‍ പറഞ്ഞിരുന്നു. സിനിമാ പ്രതിസന്ധി പരിഹരിക്കാന്‍ എല്ലാവിധ സഹകരണവും വേണം. സര്‍ക്കാരിനെയും ജനങ്ങളെയും ബുദ്ധിമുട്ടിക്കാതെ പ്രശ്നം പരിഹരിക്കണമെന്ന് മന്ത്രി ബാലന്‍ ആവശ്യപ്പെട്ടു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *