സി.ഐ.ടി.യു കൊയിലാണ്ടി ഓട്ടോ സെക്ഷൻ സമ്മേളനം
കൊയിലാണ്ടി: ഓട്ടോ ടാക്സി ചാർജ് വർദ്ധിപ്പിക്കുക, ബപ്പൻകാട് റെയിൽവെ അടിപ്പാത ഗതാഗത യോഗ്യമാക്കുക എന്നീ ആവശ്യങ്ങൾ നടപ്പിലാക്കണമെന്ന് ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ (സി ഐ ടി യു) കൊയിലാണ്ടി ഓട്ടോ സെക്ഷൻ സമ്മേളനം അധികൃതരോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. നഗരസഭ ഇ.എം.എസ് സ്മാരക ടൗൺ ഹാളിൽ ശിവപ്രസാദ് നഗറിലാണ് (മിനി ഓഡിറ്റോറിയത്തിൽ) നടന്ന സമ്മേളനം യൂണിയൻ ജില്ലാ സെക്രട്ടറി കെ കെ മമ്മു ഉദ്ഘാടനം ചെയ്തു.

രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പ്പാർച്ചന നടത്തിയശേഷമാണ് സമ്മേളന നടപടിക്രമങ്ങൾ ആരംഭിച്ചത്. സെക്ഷൻ പ്രസിഡണ്ട് ബാലകൃഷ്ണൻ അധ്യക്ഷതവഹിച്ചു. ഏരിയാ സെക്രട്ടറി എ സോമശേഖരൻ, കെ കെ രാധാകൃഷ്ണൻ, രാജു പൂക്കാട്, പപ്പൻ കമൽ, എന്നിവർ സംസാരിച്ചു. സെക്ഷൻ സെക്രട്ടറി ഏ.കെ ശിവദാസ് സ്വാഗതവും ഗോപി ഷെൽട്ടർ നന്ദിയും പറഞ്ഞു.

പുതിയ ഭാരവാികളായി എം ബാലകൃഷ്ണൻ (പ്രസിഡണ്ട്), ഏ കെ ശിവദാസൻ (സെക്രട്ടറി), ഗോപി ഷെൽട്ടർ (ഖജാൻജി) എന്നിവരെ തെരഞ്ഞെടുത്തു.


