KOYILANDY DIARY.COM

The Perfect News Portal

സരിത തെളിവുകള്‍ സോളാർ കമ്മീഷന് കൈമാറി

കൊച്ചി> ടീം സോളാറിനുവേണ്ടി സമീപിച്ചപ്പോള്‍ മന്ത്രിമാരടക്കമുള്ള 13 ഉന്നതര്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചതിന്റെ തെളിവുകള്‍ സരിത നായര്‍ ജസ്റ്റിസ് ജി ശിവരാജന്‍ കമ്മീഷന് സമര്‍പ്പിച്ചു. ജയിലില്‍ വെച്ചെഴുതിയ 30 പേജുള്ള കത്തിലെ പരാമര്‍ശങ്ങള്‍ സീല്‍  ചെയ്ത കവറിലാണ് നല്‍കിയത്. മറ്റ് തെളിവുകള്‍ നാളെ ഉച്ചക്ക് ഹാജരാക്കാമെന്ന് സരിത പറഞ്ഞു.മന്ത്രിസഭയിലെ അംഗങ്ങളും രാഷ്ട്രീയ പ്രമുഖരും ഒരു ഐജിയുമാണ് ലൈംഗികമായി പീഡിപ്പിച്ചിട്ടുള്ളതെന്ന് നേരത്തെ പുറത്ത് വന്നിരുന്നു.

പദ്ധതിയില്‍ എ.ഡി.ജി.പി ശങ്കര്‍ റെഡ്ഡിക്കും പങ്കുണ്ടെന്നും പൊലീസ് അസോസിയേഷന് 20ലക്ഷം രൂപ നല്‍കിയതായും സരിത മൊഴി നല്‍കി.അസോസിയേഷന്‍ സെക്രട്ടറി ജി ആര്‍ അജിത്താണ് പണം കൈപ്പറ്റിയത്. എല്ലാ പൊലീസ് സ്റ്റേഷനിയലും പദ്ധതി നടപ്പാക്കാമെന്ന് ഉറപ്പും നല്‍കിയിരുന്നു.  അന്ന് നോര്‍ത്ത് സോണ്‍ എഡിജിപിയായിരുന്ന ശങ്കര്‍ റെഡ്ഡി ഇതിനായി ഉത്തരവും ഇറക്കിയതായി സരിത പറഞ്ഞു.

 

Share news