സരിത എസ്. നായര്‍ നല്കിയ ഹരജിയില്‍ രാഹുല്‍ ഗാന്ധിക്കും ഹൈബി ഈഡനും ഹൈക്കോടതി നോട്ടീസ്

കൊച്ചി: വയനാട്, കൊച്ചി ലോക്സഭാ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് സരിത എസ്. നായര്‍ നല്കിയ ഹരജിയില്‍ രാഹുല്‍ ഗാന്ധിക്കും ഹൈബി ഈഡനും ഹൈക്കോടതി നോട്ടീസ്.
രാഹുല്‍ ഗാന്ധിക്കും ഹൈബി ഈഡനും എതിരെ മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക നല്‍കിയെങ്കിലും വരണാധികാരി അന്യായമായി തള്ളിയെന്നാണ് സരിതയുടെ ഹരജിയിലെ ആരോപണം. മത്സരിക്കാന്‍ അര്‍ഹതയുള്ള തന്നെ ഒഴിവാക്കി നടത്തിയ തെരഞ്ഞെടുപ്പിലെ വിജയം റദ്ദാക്കണമെന്നാണ് ആവശ്യം.

