സംഘര്‍ഷത്തെ തുടര്‍ന്ന് സംസ്കൃത സര്‍വ്വകലാശാല പ്രദേശിക കേന്ദ്രം അടച്ചു
കൊയിലാണ്ടി: കഴിഞ്ഞ ദിവസം ഹൈദരബാദില്‍ ദളിദ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ നേതൃത്വത്തില്‍ കോളേജ് കാമ്പസ്സില്‍ നടത്തിയ കാമ്പയിനില്‍ എ.ബി.വി.പി യുടെ നേതൃത്വത്തില്‍ അക്രമം അഴിച്ചു വിട്ടതിനെ തുടര്‍ന്ന് നിരവധി എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പരിക്കേറ്റ് ആശുപത്രയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇതിനെതിരെ പ്രതിഷേധിച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകരെ തുടര്‍ച്ചയായി അക്രമിക്കുകയും കോളേജില്‍ സമാധാനാന്തരീക്ഷം ഇല്ലാതാകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ കോളേജ് അധികൃതര്‍ അനിശ്ചിതകാലത്തേക്ക് കേളേജ് അടച്ചിടാന്‍ തീരുമാനിക്കുകയായിരുന്നു. ജനുവരി 25ന് പി.ടി.എ യോഗം ചേര്‍ന്നതിന് ശേഷം മറ്റു കാര്യങ്ങള്‍ ആലോചിക്കും.
