KOYILANDY DIARY.COM

The Perfect News Portal

ശ്രീഗുരുജി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രവേശനോത്സവം


കൊയിലാണ്ടി: ശ്രീ ഗുരുജി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രവേശനോത്സവം പരിസ്ഥിതി സൗഹൃദമാക്കി ആഘോഷിച്ചു. വിദ്യാലയ മുറ്റത്ത് ചെറിയ കുളവും, കുരുത്തോല, പനയോല തുടങ്ങിയ ഉപയോഗിച്ചുള്ള അലങ്കാരവും കടലാസു കൊണ്ടുള്ള തോണികളും പുഷ്പങ്ങളും, മൃഗശാലയും കുട്ടികൾക്ക് ആവേശമായി. പ്രവേശനോത്സവം റിട്ട: അസി: എക്സിക്യൂട്ടീവ് എഞ്ചിനീയർ പി.കെ അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു.

ഭാരതിയ വിദ്യാനികേതൻ കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട് പത്മനാഭൻ മാസ്റ്റർ മുഖ്യഭാഷണം നടത്തി. മാതൃ സമിതി അംഗങ്ങൾക്കുള്ള ബോധവൽക്കരണ ക്ലാസ് അജിത്ത്കുമാർ (റിട്ട: പ്രിൻസിപ്പാൾ ഡയറ്റ് കോഴിക്കോട്) നയിച്ചു. ലൈജു, മഞ്ജുഷ സജിത്ത്, മനോജ് വി.കെ, ഷമീർ എന്നിവർ സംബന്ധിച്ചു. കെ.കെ മുരളി സ്വാഗതവും, ശൈലജ ടീച്ചർ നന്ദിയും പറഞ്ഞു.

Share news

Leave a Reply

Your email address will not be published. Required fields are marked *