ശോഭിക വെഡ്ഡിംഗ്സ് ”ശോഭികോത്സവം” സമാപിച്ചു

കൊയിലാണ്ടി: ശോഭിക വെഡ്ഡിങ്ങ്സിന്റെ കോഴിക്കോട്, കൊയിലാണ്ടി, കുറ്റ്യാടി ഷോറൂമുകളിൽ നവംബർ 20 ന് ആരംഭിച്ച “ശോഭികോത്സവം” ഫെബ്രുവരി 28 ന് അവസാനിച്ചു. ഉത്സവത്തിന്റെ ഭാഗമായി ഈ കാലയളവിൽ വിവാഹ പർചേഴ്സ് നടത്തിയ 10 പേരെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. ഇവർക്ക് പർചേഴ്സ് ചെയ്ത അതേ തുകക്ക് വീണ്ടും സൗജന്യമായി പർചേഴ്സ് ചെയ്യാം.

നറുക്കെടുപ്പിൽ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി, പൊതുമരാമത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ K.V റീന, ശോഭിക ഡയരക്ടർമാരായ ഇർഷാദ് ഫജ്ർ, നബീൽ ഹുസൈൻ, സുഹൈൽ ഇസ്സത്ത്, ജനറൽ മാനേജർ ദാവൂദ് കൊളക്കാട്, ഷോറൂം മാനേജർ അംജദ് അലി തുടങ്ങിയവർ സംബന്ധിച്ചു. വിവാഹ പാർട്ടികളുടെ അഡ്രസ് റഫർ ചെയ്തവരിൽ നിന്നും പത്ത് പേരെയും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. ഇവർക്ക് സ്വർണ നാണയം സമ്മാനമായി ലഭിക്കും.


