KOYILANDY DIARY.COM

The Perfect News Portal

ശാസ്ത്ര കലാ ജാഥ സംഘാടക സമിതി രൂപീകരിച്ചു

കൊയിലാണ്ടി> “കേരളം മണ്ണും മനസ്സും” എന്നീ മുദ്രാവാക്യമുയര്‍ത്തി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജനുവരി 26 മുതല്‍ സംസ്ഥാനത്ത് പര്യടനം നടത്തും. കലാ ജാഥ ജനുവരി 31ന് പന്തലായനിയില്‍ സ്വീകരണം നല്‍കും. പന്തലായനി കേളുഏട്ടന്‍ മന്ദിരത്തിന് സമീപം നടക്കുന്ന പരിപാടി വിജയിപ്പിക്കാന്‍ അന്‍പത്തി ഒന്ന് സംഘാടക സമിതി രൂപീകരിച്ചു. കെ.ടി രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ കൗണ്‍സിലര്‍ ടി.പി. രാമദാസ് ചെയര്‍മാന്‍, ടി. പ്രദീപന്‍ വൈസ് ചെയര്‍മാന്‍, പി.കെ രഘുനാഥ് ജനറല്‍ കണ്‍വീനര്‍, പി.എം ജയപ്രകാശ് ട്രഷറര്‍ എന്നിങ്ങനെ കമ്മറ്റി രൂപീകരിച്ചു.
യോഗത്തില്‍ പ്രവീണ്‍ കുമാര്‍ സ്വാഗതവും ടി.പി രാമദാസ് അദ്ധ്യക്ഷതയും വഹിച്ചു.

Share news