ശക്തമായ കടല്തിരയില് തീരപ്രദേശത്ത് വന്‍ നാശ നഷ്ടം
തിരുവനന്തപുരം: ശക്തമായ കടല്തിരയില് തീരപ്രദേശമായ പാച്ചല്ലൂര്‍ കൊപ്രാപുര, പൊഴിക്കര , പനത്തുറ എന്നിവിടങ്ങളിലെ വിടുകളില്‍ നാശനഷ്ടം സംഭവിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ ആഞ്ഞടിച്ച കൂറ്റന്‍ തിരമാലകള്‍ കൊപ്രാപുര കുന്നുംപുറത്ത് വീട്ടില്‍ ഡ്രൈവറായ വിവേകാനന്ദന്റെ വീടിന്റെ മതില് തകര്‍ന്നു .വീടിന്റെ മേല്‍ കൂരയില്‍ തിരയടിക്കുന്നതു കാരണം വീടിനുള്ളിലും കടല്‍ വെള്ളം കയറി.
സമീപവാസിയായ സുശീലയുടെ വീട്ടിലെ മേല്‍ക്കൂരയിലെ ഷിറ്റ് കാറ്റില്‍ പറന്നു പോയി. തോട്ടുമുക്കില്‍ ഭാനുമതിയുടെ വീടിനും വികലാംഗയായ വാസന്തിയുടെ വീടിനും ശക്തമായ തിരയടി നേരിടുകയാണ്.
ഇവിടെ കടല്‍ക്ഷോഭത്തില്‍ മുന്ന് വര്‍ഷങ്ങള്‍ക്ക് മുമ്ബ് കടല്‍ഭിത്തിയ്ക്ക് കേടുപാടു സംഭവിച്ചിരിന്നതായും പകരം കരിങ്കല്ലുകള്‍ നിരത്തി പകരം സംവിധാനം ഒരുക്കുമെന്ന് അധികൃതര്‍ പറഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ഇന്നലെയുണ്ടായ സംഭവം വില്ലേജ് അധികൃതരെയും വാര്‍ഡ് അംഗത്തെയും അറിയിച്ചിട്ടും ആരും സംഭവസ്ഥലം സന്ദര്‍ശിക്കാന്‍ പോലും തയ്യാറായില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു.