വ്യാപാരി വ്യവസായി സമിതി അതിജീവന സമരം നടത്തി
ഉള്ള്യേരി: TPRമാനദണ്ഡങ്ങൾ പാലിച്ച് മുഴുവൻ കടകളും തുറക്കാൻ അനുവദിക്കുക / വ്യാപാരികൾക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുവാൻ കേന്ദ്രം ഫണ്ട് അനുവദിക്കുക / സ്വകാര്യ കെട്ടിടങ്ങളുടെ വാടക 6 മസത്തേക്ക് ഒഴിവാക്കുക / എല്ലാ വ്യാപാരികൾക്കും അടിയന്തരമായി വാക്സിൻ ലഭ്യമാക്കുക എന്നി ആവശ്യങ്ങൾ ഉന്നയ്ച്ച് ഉള്ളിയേരി ടൗണിൽ കേരളാ വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ അതി ജീവിന സമരം നടത്തി. CK മൊയ്തീൻ കോയ ഉദ്ഘാടനം ചെയ്യ്തു. വസന്തം വേലായുധൻ അദ്ധ്യക്ഷത വഹിച്ചു. നൗഫൽ, മുസ്തഫ, രാജേഷ് എന്നിവർ സംസാരിച്ചു. CM സന്തോഷ് സ്വാഗതം പറഞ്ഞു.

