വ്യാജ ഡോക്ടറേറ്റ്, ഡി-ലിറ്റ് ബിരുദങ്ങള്‍ തടയാന്‍ കര്‍ശന നടപടി സ്വീകരിക്കണം: എസ്എഫ്ഐ

തിരുവനന്തപുരം> സംസ്ഥാനത്ത് വ്യാജ ഡോക്ടറേറ്റ്, ഡി-ലിറ്റ് ബിരുദങ്ങള്‍ തടയാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഇല്ലാത്ത സര്‍വകലാശാലയുടെ പേരില്‍, പണം കൊടുത്ത് വാങ്ങുന്ന ഇത്തരം ബിരുദങ്ങള്‍ നമ്മുടെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ അന്തസ്സ് ഇല്ലാതാക്കുന്നതിനൊപ്പം വ്യാപകമായ അഴിമതിക്കും കാരണമാകുന്നു.
പൊതു ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സമൂഹത്തില്‍ വ്യാജ ബിരുദക്കാര്‍ നടത്തിപ്പോരുന്ന പ്രവര്‍ത്തനങ്ങളെ ക്രിമിനല്‍ കുറ്റമായി കണക്കാക്കണമെന്നും, ഇത്തരത്തില്‍ വ്യാജ ഡോക്ടറല്‍, ഡി -ലിറ്റ് ബിരുദം നല്കുന്ന ഏജന്‍സികള്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കണമെന്ന് എസ്എഫ്ഐ സംസ്ഥാനസെക്രട്ടറി കെ എം സച്ചിന്‍ദേവ് പ്രസിഡന്റ് വി എ വിനീഷും ആവശ്യപ്പെട്ടു.

