വൈദികനെ പള്ളിമേടയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: വട്ടിയൂര്‍കാവ് വേറ്റികോണത്ത് വൈദികനെ പള്ളിമേടയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വേറ്റിക്കോണം മലങ്കര കത്തോലിക് പള്ളിയിലെ വൈദികന് ഫാ.ആല്ബിന് വര്‍ഗീസിനെയാണ് ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ വെള്ളിയാഴ്ച വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നു ഫാ.ആല്ബിന് ഇന്നലെയാണ് ആശുപത്രിയില്‍ നിന്നു വന്നത്. ഇതിനിടയിലാണ് വൈദീകനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണ കാരണം ഇതുവരെ വ്യക്തമല്ല. പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.

