വീട് പൊളിച്ചു മാറ്റുന്നതിനിടെ കോൺക്രീറ്റ് ദേഹത്ത്വീണ് തൊഴിലാളി മരിച്ചു

കോഴിക്കോട്: കക്കോടിയിൽ പഴയ വീട് പൊളിച്ചു മാറ്റുന്നതിനിടെ കോൺക്രീറ്റ് ദേഹത്ത്വീണ് തൊഴിലാളി മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശി ഉവൈദ് ഷെയ്ക്(21) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന അക്ബർ ഹുസൈൻ(23) പരിക്കുകളോടെ രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാവിലെ ഒമ്പതരയോടെയാണ് സംഭവം. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

കക്കോടി കിരാലൂർ ആണിയം വീട്ടിൽ താളെ അബൂബക്കർ സിദ്ദിഖിന്റെ ഉടമസ്ഥതയിലുള്ള പഴയ വീട് പൊളിക്കുന്നതിനിടെയാണ് സംഭവം. കോൺക്രീറ്റ് പൊട്ടി ഉവൈദിന്റെ ദേഹത്തേയ്ക്ക് വീണു. അക്ബർ ഹുസൈൻ നേരിയ പരിക്കുകളോടെ രക്ഷപ്പെട്ടു. നാട്ടുകാരും വെള്ളിമാട് കുന്ന് അഗ്നിരക്ഷാ സേന യൂണിറ്റും രക്ഷാ പ്രവർത്തനം നടത്തി. വാർഡ് അംഗം കെ ഹി സാഹിദ്, അഭിലാഷ്, ഗീരീഷ് എന്നിവർ രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകി.


