KOYILANDY DIARY.COM

The Perfect News Portal

വീടിന് മുകളിലേയ്ക്ക് മണ്ണിടിഞ്ഞു വീണ് എസ്‌എഫ്‌ഐ ഇടുക്കി ജില്ലാ മുന്‍ പ്രസിഡന്റ് മരിച്ചു

ഇടുക്കി: കട്ടപ്പന വീടിന് മുകളിലേയ്ക്ക് മണ്ണിടിഞ്ഞു വീണ് മുറിക്കുള്ളില്‍ ഉറങ്ങി കിടക്കുകയായിരുന്ന എസ്‌എഫ്‌ഐ ഇടുക്കി ജില്ലാ മുന്‍ പ്രസിഡന്റ് മരിച്ചു. കട്ടപ്പന വാഴവര അഞ്ചുരുളിക്ക് സമീപം കിഴക്കേപ്പറമ്ബില്‍ ജോണിയുടെ മകനും ഡിവൈഎഫ്‌ഐ ബ്ളോക്ക് കമ്മിറ്റി അംഗവുമായ ജോബി ജോണിയാണ് (33) മരിച്ചത്.പുലര്‍ച്ചെ ആറോടെയാണ് അപകടമുണ്ടായത്. ജോണിയും ഭാര്യ ചെല്ലമ്മയും സാരമായ പരുക്കുകളോടെ രക്ഷപെട്ടു. ചെങ്കുത്തായ മലയടിവാരമാണ് അപകടം നടന്ന സ്ഥലം. ഏതാനും ദിവസങ്ങളായി മഴ ശക്തമായതിനാല്‍ ഇവിടെ മണ്ണിടിച്ചില്‍ സാധ്യത നിലനിന്നിരുന്നു. ഏറെ മുകളില്‍നിന്നാണ് പാറയും മണ്ണും അടര്‍ന്നു വീണത്. വീട് പൂര്‍ണമായും തകര്‍ന്നു. വീട്ടിലുള്ളവര്‍ ഉറക്കത്തിലായിരുന്നു.

മണ്ണിനടയില്‍പ്പെട്ട ജോബിയെ ഏറെ നേരത്തെ തിരച്ചിലിനുശേഷമാണ് കണ്ടെത്താനായത്. പുറത്തെടുത്തപ്പോഴേയ്ക്കും ജീവന്‍ നഷ്ടപ്പെട്ടിരുന്നു. ഏതാനും ദിവസങ്ങളായി കട്ടപ്പനയിലെ സി.പി.എം ഏരിയ കമ്മിറ്റി ഓഫീസില്‍ തങ്ങിയിരുന്ന ജോബി ചൊവ്വാഴ്ച രാത്രിയാണ് വീട്ടിലേക്ക് പോയത്. നാട്ടുകാരും അഗ്നിശമനസേനയും ചേര്‍ന്നാണ് ജോബിയുടെ മൃതദേഹം പുറത്തെടുത്തത്. മൃതദേഹം കട്ടപ്പന താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Share news