വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് 24കാരിയെ യുവാവ് വെടിവച്ചു കൊന്നു

ഡല്‍ഹി: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് 24കാരിയെ യുവാവ് വെടിവച്ചു കൊന്നു. വടക്കന്‍ ഡല്‍ഹിയിലെ അശോക് വിഹാറില്‍ ശനിയാഴ്ചയായിരുന്നു സംഭവം. ഗുരുഗ്രാമില്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായി ജോലി നോക്കി വരികയായിരുന്ന പെണ്‍കുട്ടിയെയാണ് മുപ്പതുകാരനായ ഹരീഷ് ശര്‍മ്മ കൊലപ്പെടുത്തിയത്.
കൃത്യത്തിന് ശേഷം രക്ഷപ്പെട്ട ഇയാളെ പിന്നീട് പൊലീസ് പിടികൂടുകയായിരുന്നു. തന്റെ ആവശ്യം പെണ്‍കുട്ടി സ്ഥിരമായി നിരസിച്ചതിലുള്ള ദേഷ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ഹരീഷ് പൊലീസിനോട് പറഞ്ഞു. പ്രാദേശികമായി നിര്‍മ്മിച്ച തോക്ക് ഉപയോഗിച്ചാണ് കൊല നടത്തിയത്. കൃത്യത്തിന് 20 ദിവസം മുമ്ബ് ഉത്തര്‍പ്രദേശില്‍ നിന്ന് 45,000 രൂപയ്ക്കാണ് തോക്ക് വാങ്ങിയതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.

കഴിഞ്ഞ 10 വര്‍ഷമായി പെണ്‍കുട്ടിയുടെ അയല്‍ക്കാരനാണ് ഹരീഷ് ശര്‍മ്മ. നിശാപാര്‍ട്ടികളിലും മറ്റും സംഗീത ഉപകരണങ്ങള്‍ വായിക്കുന്ന ജോലി ചെയ്തു വരികയായിരുന്നു ഇയാള്‍.

