KOYILANDY DIARY.COM

The Perfect News Portal

വിവാഹ വീടു കളിലെ ആഘോഷം അതിരുവിട്ടാൽ നടപടി സ്വീകരിക്കും

കൊയിലാണ്ടി: കൊയിലാണ്ടി മേഖലയിലെ കല്യാണ വീടുകളിലെ ആഘോഷങ്ങൾ അതിര് വിട്ട് ഉണ്ടാകുന്ന സംഘർഷങ്ങൾ മറ്റ് ക്രമസമാധാന പ്രശ്നങ്ങൾക്ക് വഴിവെക്കുന്നു. കൊയിലാണ്ടി പോലീസ് സ്റ്റേഷന്റെ കീഴിൽ കാപ്പാട്, മൂടാടി, തിരുവങ്ങൂർ, നെല്യാടി തുടങ്ങിയ പ്രദേശങ്ങളിലാണ് നിരവധി പരാതികൾ പോലീസ് സ്റ്റേഷനിൽ എത്തുന്നത്. മദ്യസൽക്കാരം, അടുത്ത വീടുകളിലും, വാഹനങ്ങളിലും നടത്തുന്ന മദ്യപാനം വരനെ സ്വീകരിക്കുന്നതിന്റെ ഭാഗമായി

പടക്കം പൊട്ടിക്കൽ, കളർ പൊടി വിതറൽ ഇവ ഉപയോഗിക്കുമ്പോൾ തടയുന്നതാണ് പല സംഘർഷങ്ങൾക്കും വളരെ ആഭാസകരമായ നടപടികളും ഉണ്ടാകുന്നുണ്ട്. ചില സ്ഥലങ്ങളിൽ ഗാനമേളകളാണ് പ്രശ്നം സൃഷ്ടിക്കുന്നത്. പരാതികൾ ലഭിച്ചാൽ കർശന നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് പോലീസ്. കഴിഞ്ഞ ദിവസം മൂടാടിയിൽ നടന്ന ഒരു വിവാഹം, വരന്റെ ആളുകൾ ബാൻറ് മുട്ടുന്നത് തടഞ്ഞതിനെ തുടർന്ന് വധുവിന്റെ വീട്ടുകാർ സൽക്കാരത്തിനെത്തിയപ്പോൾ ബൈക്ക് വെച്ച് തടഞ്ഞത്‌.

ഇതെ തുടർന്നുണ്ടായ സംഘർഷത്തിൽ വധുവിന്റെ അനിയത്തിക്ക് പരുക്ക് പറ്റി സംഭവം പോലീസ് സ്റ്റേഷനിൽ എത്തി പരാതി പ്രകാരം പോലീസ് കേസ്സെടുത്ത് കർശന നടപടിക്കൊരുങ്ങുകയാണ്.  ഇത്തരം നിരവധി സംഭവങ്ങൾ അരങ്ങേറുകയും, ഒടുവിൽ നാട്ടു മധ്യസ്ഥർ പ്രശ്നം പരിഹരിക്കുകയുമാണ് പതിവ്. എന്നാൽ പോലിസിൽ പരാതി ലഭിച്ചാൽ കർശന നടപടിയാണ് കൈകൊള്ളുകയെന്ന് കൊയിലാണ്ടി പോലീസ് അറിയിച്ചു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *