വില കുറവുമായി സ്റ്റഡന്റ് ബസാർ

കൊയിലാണ്ടി: വില കുറവുമായി സ്റ്റഡന്റ് ബസാർ തുടങ്ങി. കോഴിക്കോട് റൂറൽ ജില്ലാ പോലീസ് കോ-ഓപ്പറേറ്റീവ് ക്രഡിറ്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിലാണ് സ്കൂൾ കോളെജ് വിദ്യാർത്ഥികൾക്കായി സ്റ്റുഡന്റ്സ് ബസാർ ആരംഭിച്ചത്. പുസ്തകങ്ങൾ, പഠനോപകരണങ്ങൾ, ബാഗുകൾ, കുടകൾ, റെയിൻകോട്ട്, തുടങ്ങിയവ5 മുതൽ 50 ശതമാനം വരെ വില കുറവിലാണ് നൽകുക.
പോലീസ് സേനാംഗങ്ങൾക്ക് പുറമെ പൊതുജനങ്ങൾക്കും ഒരേ നിരക്കിലായിരിക്കും വിൽപന നടത്തുന്നത്. സർക്കിൾ ഇൻസ്പെക്ടർ കെ.എം.ബിജു ഉൽഘാടനം ചെയ്തു. വി.പി.അനിൽ കുമാർ, അദ്ധ്യക്ഷത വഹിച്ചു. വി.കെ.നാരായണൻ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എൻ.ബാലകൃഷ്ണൻ, ഇ .പി.ശിവാനന്ദൻ, വി.ദിനേശൻ എന്നിവർ സംസാരിച്ചു.

