വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പ് നൽകി

കൊയിലാണ്ടി: കൊയിലാണ്ടി ഉപജില്ലയിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്ക് കെ.എസ്.ടി. എ കൊയിലാണ്ടി സബ് ജില്ല കമ്മിറ്റി യാത്രയയപ്പ് പരിപാടി യാനം 2022 സംഘടിപ്പിച്ചു. സബ്ജില്ല പ്രസിഡണ്ട് ഗണേഷ് കക്കഞ്ചേരി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കെ.എസ്.ടി.എ സംസ്ഥാന സമിതി അംഗം കെ. ഷാജിമ വിരമിക്കുന്ന അധ്യാപകർക്ക് ഉപഹാരം നൽകി. വിവിധ കലാ മത്സരത്തിൽ വിജയിച്ചവർക്കുള്ള സമ്മാന വിതരണം ജില്ല സെക്രട്ടറി ആർ എം രാജൻ നിർവഹിച്ചു. ജില്ലാ എക്സി. അംഗം. ഡി.കെ. ബിജു, വി അരവിന്ദൻ എന്നിവർ സംസാരിച്ചു. സബ്‌ജില്ല സെക്രട്ടറി ഉണ്ണികൃഷ്ണൻ സി സ്വാഗതവും കെ.കെ ചന്ദ്രമതി നന്ദിയും പറഞ്ഞു.

