വിയ്യൂര്‍ വിഷ്ണു ക്ഷേത്രത്തില്‍ കട്ടില വെക്കല്‍ കര്‍മ്മം നടത്തി

കൊയിലാണ്ടി: വിയ്യൂര്‍ ശ്രീ വിഷ്ണു ക്ഷേത്രത്തില്‍ ശ്രീകോവില്‍ പുനര്‍ നിര്‍മ്മാണത്തിന്റെ ഭാഗമായി ശ്രീകോവിലിന് കട്ടില വെക്കല്‍ കര്‍മ്മം നടത്തി. തന്ത്രി കക്കാടില്ലത്ത് നാരായണന് നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിച്ചു. മേല്‍ശാന്തി വിഷ്ണു നമ്പൂതിരി,ശ്രീജിത്ത് ആശാരി, പ്രസാദ് ഷോര്ണ്ണൂര്, പി.ടി. ഗംഗാധര കുറുപ്പ് എന്നിവര്‍ നേതൃത്വം നല്കി.
