കൊയിലാണ്ടി: കൊല്ലം ജനശക്തി ലൈബ്രറി വായന മത്സരം സംഘടിപ്പിച്ചു. കൊല്ലം യു.പി. സ്കൂളിലെ പി. ആദിത്യൻ, ഷിന്റ പി. രാജ്, ശ്രേയ സുരേഷ് എന്നിവര്‍ വിജയിച്ചു. ഇ. അപ്പുക്കുട്ടി നായര്‍ ഉപഹാരങ്ങള്‍ നല്കി. മോഹനന്, വേണുഗോപാല്‍, മോഹന്‍ദാസ് , രാജേന്ദ്രന് എന്നിവര്‍ സംസാരിച്ചു.