വയലാർ അനുസ്മരണം: സർഗ്ഗ സംഗീതം സംഘടിപ്പിച്ചു

കൊയിലാണ്ടി: അരിക്കുളം ഗ്രാമ പഞ്ചായത്ത് പി.ഇ.സി. പന്തലായനി ബി.ആർ.സി. എന്നിവ സംയുക്തമായി വയലാർ അനുസ്മരണത്തിന്റെ ഭാഗമായി ‘ സർഗ്ഗ സംഗീതം ‘ പരിപാടി സംഘടിപ്പിച്ചു. അരിക്കുളം യു.പി. സ്കൂളിൽ നട പരിപാടിയിൽ ഗ്രാമപഞ്ചായത്തിലെ എല്ലാ സ്കൂളുകളും പങ്കെടുത്തു. പന്തലായനി ബി.പി.ഒ. എം.ജി. ബൽരാജ് പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. രാധ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ. എം. സുഹൈൽ, എം. ബീന, പി.ടി.എ. പ്രസിഡണ്ട് ഇ. ദിനേശൻ, സി.കെ. ജനാർദ്ദനൻ, കെ. സുജാത, കെ, ശിവാനന്ദൻ, കെ.കെ. രാഘവൻ എന്നിവർ പ്രസംഗിച്ചു. ഹെഡ്മിസ്ട്രസ് സി. ഗീത സ്വാഗതവും, ഒ. പ്രേമ നന്ദിയും പറഞ്ഞു. ഇതിന്റെ ഭാഗമായി കവിതാലാപനം, ആസ്വാദനകുറിപ്പ്, വയലാർ സിനിമാഗാനാലാപനം തുടങ്ങിയ മത്സരങ്ങൾ നടന്നു.
