വയനാട് ജില്ലയിലെ മലയോരമേഖലകള്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയില്‍

വയനാട്: മഴ കുറഞ്ഞെങ്കിലും വയനാട് ജില്ലയിലെ മലയോരമേഖലകള്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയില്‍. മാനന്തവാടി ബ്ലോക്കിലെ പഞ്ചാരക്കൊല്ലിയില്‍ ഇപ്പോഴും ഇടവിട്ടിടവിട്ട് ഉരുള്പൊട്ടിക്കൊണ്ടിരിക്കുന്നതായാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. ആറു തവണ ഇവിടെ ഉരുള്‍പൊട്ടി. ഏഴ് വീടുകള്‍ പൂര്‍ണ്ണമായും 12 വീടുകള്‍ ഭാഗികമായും തകര്‍ന്നു. കൊല്ലി മല പകുതിയോളം ഇടിഞ്ഞു. തുടര്‍ന്ന് പോലീസും ദുരന്തനിവാരണ സേനയും ചേര്‍ന്ന് ആയിരത്തിലധികം പേരെ ക്യാമ്ബിലേക്ക് മാറ്റി.
അതിനിടെ, വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതിനാല്‍ ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടര്‍ 45 സെന്റീമീറ്റര്‍ താഴ്ത്തി. 35 ഏക്കറിലധികം കൃഷി പൂര്‍ണ്ണമായും നശിച്ചു. തൊട്ടടുത്ത മലയിലും ഉരുള്‍പൊട്ടി തുടങ്ങിയിട്ടുണ്ട്. ആയിരത്തിലധികംപേരെ ദുരിതാശ്വാസ ക്യാമ്ബിലേക്ക് മാറ്റി

കമ്ബമല തൃഷിലേരി എന്നിവിടങ്ങളിലും ഉരുള്‍പൊട്ടല്‍ വ്യാപകമാണ്. മഴ കുറഞ്ഞതിനാല്‍ ബാണാസുര സാഗര്‍ അണക്കെട്ടില്‍ നിന്നും ഒഴുക്കിവിടുന്ന ജലത്തിന്റെ അളവ് മുന്നുതവണ കുറച്ചു. ജില്ലയില്‍ 208 ദുരിതാശ്വാസ ക്യാമ്ബുകളിലായി 27,000 ലധികം പേര് കഴിയുന്നു.

