KOYILANDY DIARY.COM

The Perfect News Portal

വണ്ടിയോടിക്കുന്നവര്‍ക്ക് താക്കീതായി കെ.എസ്.ആര്‍.ടി.സി എം.ഡിയുടെ മെമ്മോ

കണ്ണൂര്‍: ഫോണില്‍ സല്ലപിച്ചും ഇടയ്ക്കിടെ ഫേസ്ബുക്കില്‍ നോട്ടിഫിക്കേഷന്‍ നോക്കിയും വണ്ടിയോടിക്കുന്നവര്‍ക്ക് താക്കീതായി കെ.എസ്.ആര്‍.ടി.സി എം.ഡിയുടെ മെമ്മോ ഇറങ്ങി. ഇനി വണ്ടിയോടിക്കുന്ന ഡ്രൈവറുടെ മൊബൈല്‍ ഫോണ്‍ ഓണ്‍ ചെയ്യാന്‍ പോലും പറ്റില്ല. ഇതു സംബന്ധിച്ച്‌ കെ.എസ്.ആര്‍.ടി.സി എം.ഡിയുടെ സര്‍ക്കുലര്‍ ഇന്നാണ് പുറത്തിറങ്ങിയത്.

ബസോടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ റിപ്പയര്‍ ചെയ്ത കുമളി ഡിപ്പോയിലെ കെ.എസ്.ആര്‍.ടി.സി ഡ്രൈവറുടെ വീഡിയോ കഴിഞ്ഞ ദിവസം നവമാദ്ധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് നടപടി. സംഭവം വനിതാ യാത്രക്കാരിയാണ് തന്റെ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത്. ഇതേതുടര്‍ന്ന് കോട്ടയത്തുനിന്ന് കുമളിയിലേക്ക് സര്‍വീസ് നടത്തിയ ആര്‍.എ.കെ 580 നമ്ബര്‍ ബസിലെ ഡ്രൈവറായിരുന്ന ജയചന്ദ്രനെ സസ്പെന്‍ഡ് ചെയ്തിരുന്നു.

ഇത്തരം സംഭവം ഇനി ആവര്‍ത്തിക്കരുതെന്ന് എം.ഡി ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷ ഓരോ ജീവനക്കാരന്റെയും വലീയ ഉത്തരവാദിത്വമാണെന്നും സുരക്ഷ ഉറപ്പാക്കാന്‍ ഡ്രൈവിംഗ് വേളയില്‍ പൂര്‍ണ ജാഗ്രത ഉണ്ടായിരിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.

Advertisements

യാത്രക്കാരുടെ സുരക്ഷയെ അപകടത്തിലാക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാരായി തുടരുന്നത് അംഗീകരിക്കാനാവില്ലാത്തതാണെന്നും എം.ഡിയുടെ നോട്ടീസില്‍ പറയുന്നു. ഇത്തരക്കാരെ സര്‍വീസില്‍ നിന്നും നീക്കം ചെയ്യാനും മടിക്കില്ലെന്നാണ് ഈ നോട്ടീസിലൂടെ വ്യക്തമാക്കുന്നത്. നോട്ടീസ് എല്ലാ യൂണിറ്റിലും പ്രദര്‍ശിപ്പിക്കാനും നിര്‍ദ്ദേശമുണ്ട്.

Share news

Leave a Reply

Your email address will not be published. Required fields are marked *