ലോഗോ പ്രകാശനം ചെയ്തു
ലോഗോ പ്രകാശനം.. കൊയിലാണ്ടി: ആരോഗ്യ വകുപ്പും, പന്തലായനി ബ്ലോക്ക് പഞ്ചായത്തും കൊയിലാണ്ടി നഗരസഭയുടെ സഹകരണത്തോടെ ജൂലായി 16 ന് കൊയിലാണ്ടിയിൽ വെച്ച് നടത്തുന്ന ആരോഗ്യ മേളയുടെ ലോഗോ കൊയിലാണ്ടി മുൻസിപ്പൽ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് പ്രകാശനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു.

മുൻസിപ്പൽ വൈസ് ചെയർമാൻ അഡ്വ.കെ. സത്യൻ,ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ കെ. ജീവാനന്ദൻ,കെ.ടി.എം. കോയ, ഷീബ ശ്രീധരൻ, മുൻസിപ്പൽ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി. പ്രജില,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.അഭിനീഷ്, ചൈത്രവിജയൻ, ബിന്ദു സോമൻ, ടി.എം. രജില, സെക്രട്ടരി മുഹമ്മദ് മുഹ്സിൻ, ഡോ.പി.ടി. അനി, ജോയ് തോമസ്, പ്രവീൺ കുമാർ തുടങ്ങിയവർ സംസാരിച്ചു.


