KOYILANDY DIARY.COM

The Perfect News Portal

ലോകത്തിലെ ഏറ്റവും വലിയ പ്രക്യതിദത്ത പേള്‍ ഫിലിപെയ്ന്‍സില്‍ കണ്ടെത്തി

ലോകത്തിലെ ഏറ്റവും വലിയ പ്രക്യതിദത്ത പേള്‍ ഫിലിപെയ്ന്‍സില്‍ കണ്ടെത്തി.34 കിലോ ഗ്രാമാണ് ഭാരം. 61 സെന്റിമീറ്റര്‍ വീതിയും 30 സെന്റിമീറ്റര്‍ നീളവുമാണ് ഈ പേളിനുള്ളത്.പത്തു വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഒരു മുക്കുവന്റെ കൈയ്യില്‍ പേള്‍ കിട്ടിയിരുന്നു എങ്കിലും ഇതെന്താണെന്ന് മനസിലാക്കിയെടുക്കുവാന്‍ സാധിച്ചിരുന്നില്ല. തനിക്ക് ഭാഗ്യം കൊണ്ടുവരും എന്നു കരുതി അയാള്‍ ഇത്രയും നാള്‍ അത് സൂക്ഷിച്ചു വെക്കുകയും ചെയ്തു.

അവിചാരിതമായി അവിടെയുള്ള ഒരു ലോക്കല്‍ റിപ്പോര്‍ട്ടര്‍ ഇതു കാണുകയും സംഭവം പുറത്തറിയുകയുമായിരുന്നു. 6.4 കിലോ ഗ്രാംമുള്ള ലയോ സൂ വിലെ പേളിന്റെ റെക്കോഡാണ് പുതിയ ‘വലിയ പേള്‍ തകര്‍ത്തിരിക്കുന്നത്.

Share news