KOYILANDY DIARY.COM

The Perfect News Portal

റവന്യു ജില്ലാ സ്‌ക്കൂള്‍ മേള സാംസ്‌ക്കാരിക സന്ധ്യ സംഘടിപ്പിച്ചു

 

കൊയിലാണ്ടി > കോഴിക്കോട് റവന്യു ജില്ലാ സ്‌ക്കൂള്‍ കലോത്സവത്തോടനുബന്ധിച്ച് സാംസ്‌ക്കാരിക സന്ധ്യ സംഘടിപ്പിച്ചു. കൊയിലാണ്ടി സ്‌പോട്ട്‌സ് കൗണ്‍സില്‍ സ്റ്റേഡിയത്തില്‍ നടന്ന പരിപാടി കൊയിലാണ്ടി നഗരസഭ ചെയര്‍മാന്‍ അഡ്വ : കെ സത്യന്റെ അദ്ധ്യക്ഷതയില്‍ എഴുത്തുകാരന്‍ കല്‍പ്പറ്റ നാരായണന്‍ ഉദ്ഘാടനം ചെയ്തു. ഡി.ഡി.ഇ ഡോ: ഗിരീഷ് ചോലയില്‍, ഡി.ഇ.ഒ ഇ.കെ സുരേഷ് കുമാര്‍ രമേശ് കാവില്‍, കവി മേലൂര്‍ വാസുദേവന്‍, യു.കെ രാഘവന്‍ തുടങ്ങിിയവര്‍ സംസാരിച്ചു. പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ എം ജയകൃഷ്ണന്‍ സ്വാഗതവും കലാ സാംസ്‌ക്കാരിക ഉപ സമിതി കണ്‍വീനര്‍ എം.ജി ബല്‍രാജ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് വേദിയില്‍ കൊയിലാണ്ടിയിലെ സാംസ്‌ക്കാരിക പ്രവര്‍ത്തകരും അദ്ധ്യാപകരും ഒരുക്കുന്ന ഗാനോപഹാരം നടന്നു. യേശു കൊയിലാണ്ടി, വിയ്യൂര്‍ ശ്രീധരന്‍, അഡ്വ: ശ്രീനിവാസന്‍, വിനോദിനി ടീച്ചര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Share news