KOYILANDY DIARY.COM

The Perfect News Portal

രാജസ്ഥാൻ സ്വദേശികളെ കാറിലെത്തിയ സംഘം ആക്രമിച്ചു

കൊയിലാണ്ടി: പ്രതിമ, ശില്പ നിർമ്മാണത്തിൽ ഏർപ്പെട്ടു വരുന്ന രാജസ്ഥാൻ സ്വദേശികളായ കുടുംബത്തിലെ അഞ്ച് പേരെ കാറിലെത്തിയ സംഘം ആക്രമിച്ചു.  ഇവരെ നാട്ടുകാർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകീട്ട് 5.30 ഓടെയാണ് സംഭവം. ബാബു ലാൽ (50), ധനി (45) ഇന്ദർ (9), ശിവലാൽ (45) കൈലാസ് (17) തുടങ്ങിയവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ദേശീയ പാതയിൽ പൂക്കാട് അങ്ങാടിക്ക് സമീപം വർഷളായി പ്രതിമാ നിർമ്മാണത്തിൽ ഏർപ്പെട്ടു വരുന്ന ഇതര സംസ്ഥാന തൊഴിലാളി കുടുംബത്തിനെതിരെയാണ് അക്രമം നടന്നത്. വൈകിട്ടോടെ പറശ്ശിനി കടവിൽ നിന്നും കാറിൽവരുകയായിരുന്ന ഒരു സംഘം വില്പനക്ക് വെച്ച പ്രതിമ വാങ്ങുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കം. സംഘർഷത്തിലെത്തുകയായിരുന്നു.

രണ്ട് പതിറ്റാണ്ടിലേറെയായി പ്രതിമാ നിർമ്മാണം നടത്തി ഉപജീവനം നടത്തുന്ന രാജസ്ഥാൻ സ്വദേശികളാണിവർ. നിർമ്മാണത്തിലിരുന്ന നിരവധി പ്രതിമകളും ഉപകരണവും തകർത്തിട്ടുണ്ട്. അഞ്ച് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്.സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് പന്തീരാങ്കാവ്സ്വദേശികളായ സുദീഷ്, സജിത്ത്, ഷിബിൻ, ലാൽ, അർജുൻ, ജിഷ്ണുു ,ഡ്രൈവർ പ്രദീപൻ തുടങ്ങിയ ആറ് പേരെ കൊയിലാാണ്ടി പോലീസ് കസ്റ്റഡിയിലെടുത്തു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *