രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ബിജെപിക്ക് ഭരണം നഷ്‌ടമായി

ഡല്‍ഹി: വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്കെത്തുമ്പോള്‍ രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ബിജെപിക്ക് ഭരണം നഷ്‌ടമായി. ഈ മുന്നിടത്തും കോണ്‍ഗ്രസ് ബിജെപിയേക്കാള്‍ മുന്നിലാണ്. തെലങ്കാനയിലും , മിസോറാമിലും ബിജെപിക്ക് ഒരു സീറ്റ്‌പോലും നേടാനായില്ല. രാജസ്‌ഥാനിലും മധ്യപ്രദേശിലും ചത്തീസ്‌ഗഡിലും ഭരണത്തിലായിരുന്ന ബിജെപിക്ക് കനത്ത തിരിച്ചടിയാണ് ജനം നല്‍കിയത്.
തെലങ്കാനയില്‍ ടിആര്‍എസ് ഭരണം നിലനിര്‍ത്തും. ഇവിടെ ടിആര്‍എസിന് 80ഉം കോണ്‍ഗ്രസിന് 26 ഉം മറ്റുള്ളവര്‍ 10 സീറ്റിലും മുന്നിലാണ്. മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ആദ്യ ഫലസൂചനകളില്‍ ബിജെപി വളരെ പിന്നിലായിരുന്നു . നിലവില്‍ കേവല ഭൂരിപക്ഷവുമായി കോണ്‍ഗ്രസ് അധികാരത്തിലേക്ക് കടക്കുകയാണ്. . കോണ്‍ഗ്രസ് 116 സീറ്റിലും ബിജെപി 99 ലും ബിഎസ്‌പി 7ലും മറ്റുള്ളവര്‍ എട്ട് സീറ്റിലും മുന്നിലാണ്. ആകെ 230 സീറ്റാണുള്ളത്.

രാജസ്‌ഥാനില്‍ കടുത്ത ഭരണവിരുദ്ധ വികാരത്തില്‍ ബിജെപി അടിപതറി. ഇവിടെ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നാണ് ഫലസൂചനകള്‍. ആകെ 200 സീറ്റില്‍ വോട്ടെണ്ണല്‍ നടക്കുന്ന 199ല്‍ കോണ്‍ഗ്രസ് 96ലും ബിജെപി 85ലും സിപിഐ എം 2ലും ബിഎസ്‌പി 3ലും മറ്റുള്ളവര്‍ 13ലും മുന്നിലാണ്.

ഭരണത്തിലുണ്ടായിരുന്ന ചത്തീസ്‌ഗഡിലും കനത്തപരാജയത്തിലേക്കാണ് ബിജെപി നിങ്ങുന്നത്. ആകെ 90 സീറ്റില്‍ 57ലും കോണ്‍ഗ്രസ് മുന്നിലാണ്. 26 ഇടത്താണ് ബിജെപി മുന്നിലുള്ളത്. മറ്റുള്ള്വര്‍ 7 ഇടത്ത് ലീഡ് ചെയ്യുന്നു. കേവലഭൂരിപക്ഷം നേടിയ ഇവിടെ കോണ്‍ഗ്രസ് അധികാരത്തിലെത്തും

മിസോറാമില്‍ ഭരണത്തിലിരുന്ന കോണ്‍ഗ്രസിനെ പിന്‍തള്ളി എംഎന്‍എഫ് മുന്നേറി. ആകെ 40 സീറ്റില്‍ എംഎന്‍എഫ് 27 സീറ്റിലും കോണ്‍ഗ്രസ് എട്ടിലും മറ്റുള്ളവര്‍ അഞ്ചിടത്തും മുന്നിലാണ്. ഇവിടെ എംഎന്‍എഫ് അധികാരത്തിലെത്തും. മിസോറാമില്‍ ബിജെപിക്ക് സീറ്റൊന്നും ഇല്ല.
പ്രാദേശിക വിഷയങ്ങളോടൊപ്പം ദേശീയപ്രശ്നങ്ങളും ഈ തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചിട്ടുണ്ട്. വിലക്കയറ്റം,കര്‍ഷക ആത്‌മഹത്യ, നോട്ട് പിന്‍വലിക്കല്‍, ജി.എസ്.ടി., പശുവിന്റെ പേരിലുള്ള ആള്‍ക്കൂട്ടകൊല തുടങ്ങിയവ തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചിട്ടുണ്ട്. രാജസ്ഥാനിലും മധ്യപ്രദേശിലും കടുത്ത ഭരണവിരുദ്ധവികാരമാണ് ബിജെപിക്ക് നേരിടേണ്ടിവന്നത്.
