KOYILANDY DIARY.COM

The Perfect News Portal

ക്വിറ്റ് ഇന്ത്യ ദിനം: യൂത്ത് കോൺഗ്രസ്സ് (എസ്) യുവധ്വനി സംഘടിപ്പിച്ചു

കൊയിലാണ്ടി; യുത്ത് കോൺഗ്രസ്സ് – എസ്. സംസ്ഥാന വ്യാപകമായി ക്വിറ്റ് ഇന്ത്യ ദിനത്തിന്റെ ഭാഗമായി ജ്യോതി തെളിയിച്ച് യുവധ്വനി സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് (എസ്) കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി ഗാന്ധി പ്രതിമക്ക് സമീപം നടന്ന പരിപാടി കോൺഗ്രസ്സ് (എസ്) ജില്ലാ പ്രസിഡന്റ് സി. സത്യചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാറിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ സമരം ചെയ്തു വരുന്ന കർഷക ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് യുവജനങ്ങൾ ഒറ്റക്കെട്ടായ് രംഗത്തിറങ്ങണയെന്ന് ഉദ്ഘാ’ന പ്രസംഗത്തിൽ സി. സത്യചന്ദ്രൻ പറഞ്ഞു. യൂത്ത് കോൺഗ്രസ്സ് – (എസ്) ജില്ലാ പ്രസിഡന്റ് വള്ളിൽ ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. പി.വി. സജിത്ത്, സി.പി. വിജേഷ്, കെ.പി. ജീസിൻ എന്നിവർ സംസാരിച്ചു. ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനയും നടത്തി. 

യൂത്ത് കോൺഗ്രസ് – (എസ്) കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ്സ്  ക്വിറ്റ്  ഇന്ത്യാ ദിനത്തിൽ  യുവധ്വനി സംഘടിപ്പിച്ചുകോൺഗ്രസ്സ് – എസ്.ജില്ലാ സെക്രട്ടറി സി. രാമകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി.വി.സജിത്ത് അധ്യക്ഷത വഹിച്ചു ചന്ദ്രൻ മൂഴിക്കൽ വി.രജിൽ, സി.പരശു ഡി. മുകുന്ദൻ എന്നിവർ സംസാരിച്ചു.

യൂത്ത് കോൺഗ്രസ്സ് എസ് . പയ്യോളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ  യുത്ത് കോൺഗ്രസ്സ് ക്വിറ്റ് ഇന്ത്യാ ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച യുവധ്വനി കോൺഗ്രസ്സ് – എസ്. കൊയിലാണ്ടി ബ്ലോക്ക് പ്രസിഡന്റ് എ.വി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ.പി. പ്രകാശൻ അധ്യക്ഷത വഹിച്ചു. സി. രാജൻ പി.വി. രഞ്ജിത്ത്, ടി.വി. സൂര്യ, കെ പി. രമേശൻ എന്നിവർ സംസാരിച്ചു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *