യുപിയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെകൊണ്ട് ഷൂ ഇടീപ്പിച്ച് ബിജെപി മന്ത്രി

ലക്നൗ> സര്‍ക്കാര്‍ ഉദ്യോഗസ്ഥനെകൊണ്ട് ഷൂ ഇടീപ്പിച്ച് ഉത്തര്‍പ്രദേശിലെ ബിജെപി മന്ത്രി. യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ ന്യൂനപക്ഷ കാര്യ, ക്ഷീര വികസന വകുപ്പ് മന്ത്രി ചൗധരി ലക്ഷ്മി നാരായണ്‍ സിങ്ങാണ് യോഗ പരിശീലനത്തിനിടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെക്കൊണ്ട് ഷൂ ഇടീപ്പിക്കുന്നത്.
സംഭവത്തിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. ലക്നൗവില്‍ നിന്നും 170 കിലോമീറ്റര്‍ അകലെയുള്ള ഷാജഹാന്‍പുരില്‍ യോഗ ദിനത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങിനിടെയാണ് സംഭവം. എന്നാല്‍ സംഭവത്തെ മന്ത്രി ന്യായീകരിച്ചു. ആരെങ്കിലും ഒരാളെ ചെരുപ്പ് ധരിക്കാന്‍ സഹായിക്കുകയാണെങ്കില്‍ അയാളെ അഭിനന്ദിക്കണം എന്നായിരുന്നു ചൗധരിയുടെ പ്രതികരണം.

