KOYILANDY DIARY.COM

The Perfect News Portal

യാത്രയയപ്പ് സമ്മേളനവും അനുമോദനവും

കൊയിലാണ്ടി: കെ.പി.എസ്.ടി.എ കൊയിലാണ്ടി ഉപജില്ലയുടെ നേതൃത്വത്തിൽ നടന്ന യാത്രയയപ്പ് സമ്മേളനവും അനുമോദനവും കറുവങ്ങാട് സെൻട്രൽ യു.പി. സ്കൂളിൽ കെ.മുരളിധരൻ എം.പി. ഉദ്ഘാടനം ചെയ്തു. കെ.പി.എസ്.ടി.എ. സംസ്ഥാന ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട പി.കെ. അരവിന്ദൻ മാസ്റ്ററെയും പുതുതായി പ്രധാനാധ്യാപകരായി നിയമിക്കപ്പെട്ടവരെയും വിവിധ സ്കോളർഷിപ്പുകൾ നേടിയ വിദ്യാർത്ഥികളെയും ചടങ്ങിൽ അനുമോദിച്ചു. .

കെ. മുരളിധരൻ എം.പി. ഉപഹാര സമർപ്പണം നടത്തി. രമേഷ് കാവിൽ അനുമോദന പ്രഭാഷണം നടത്തി. യുവ കവിയും കഥാകാരനുമായ ദിൽജിത്ത് കെ.ജി, നർത്തകിയായ അനുപമ എന്നിവരെയും അനുമോദിച്ചു. ഈ വർഷം സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകരായ. സുബ്രഹ്മണ്യൻ നമ്പൂതിരി, സുധീർ ബാബു, അശോകൻ എം.പി, യമുന ടി, സുഷമ, സതിദേവി , ഷീജ. കെ.എസ് എന്നിവർ അനുഭവങ്ങൾ പങ്കുവച്ചു.

ബൈജാ റാണി, വി.വി. സുധാകരൻ, പി.കെ. രാധാകൃഷ്ണൻ , കെ.എം. മണി, ജില്ലാ ട്രഷറർ ബിനു. ടി , കെ.കെ. മനോജ്, പ്രജേഷ്. ഇ.കെ. വിനോദ് കെ.കെ, ശ്രീശൻ പനായി നിഷാന്ത്. കെ.എസ്. ബാസിൽ വി. എന്നിവർ സംസാരിച്ചു. തുടർന്ന് അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കലാപരിപാടികൾ അരങ്ങേറി. വാർഡ് കൗൺസിലർമാരായ രജീഷ് വെങ്ങളത്ത് കണ്ടി, വത്സരാജ് കേളോത്ത്, ജിഷ പുതിയേടത്ത് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *