മോട്ടോർ വ്യവസായത്തെ തകർച്ചയിൽ നിന്ന് രക്ഷിക്കണം: INTUC
കൊയിലാണ്ടി: മോട്ടോർ തൊഴിലാളികളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ജില്ലാ മോട്ടോർ എംപ്ലോയീസ് അസോസിയേഷൻ (INTUC) കൊയിലാണ്ടി പുതിയ ബസ്സ്റ്റാൻഡ് പരിസരത്ത് സായാഹ്ന ധർണ്ണ നടത്തി. കേന്ദ്ര – സംസ്ഥാന സർക്കാറുകളുടെ തൊഴിലാളീ ദ്രോഹ നടപടികൾ അവസാനിപ്പിക്കുക, എല്ലാ മോട്ടോർ തൊഴിലാളികൾക്കും കോവിഡ് ധനസഹായം പൂർണ്ണമായും വിതരണം ചെയ്യുക, ഓട്ടോ – ടാക്ക്സി ചാർജ്ജ് പുതുക്കി നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് നടത്തിയ ധർണ ജില്ലാ പ്രസിഡൻ എം.കെ ബീരാൻ ഉദ്ഘാടനം ചെയ്തു.1NTUC സംസ്ഥാന സിക്രട്ടറി എം.പി ജനാർദ്ദനൻ മുഖ്യ പ്രഭാഷണം നടത്തി.

ചടങ്ങിൽ ജില്ലാ വൈസ് പ്രസിഡണ്ട് വി.ടി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ കെ.എൻ.എ അമീർ, സുരേഷ് ബാബു മണമൽ, സതീശൻ കുന്ദമംഗലം, അഡ്വ: എം. സതീഷ് കുമാർ, പി.വി വേണുഗോപാലൻ, ടി.കെ നാരായണൻ, പി.കെ.പുരുഷോത്തമൻ, കുഞ്ഞാരിച്ചൻ, എം.കെ ഉമ്മർ എന്നിവർ സംസാരിച്ചു.


