മേലൂർ കൊണ്ടംവള്ളി അയ്യപ്പ ക്ഷേത്ര മഹോത്സവം ഏപ്രിൽ 14ന് കൊടിയേറും

ചെങ്ങോട്ടുകാവ്: വടക്കേ മലബാറിലെ അതിപുരാതനവും പ്രശസ്തവുമായ മേലൂർ ശ്രീ കൊണ്ടംവള്ളി അയ്യപ്പ ക്ഷേത്രത്തിലെ ഉത്സവം 2022 ഏപ്രിൽ 14ന് കൊടിയേറും. ക്ഷേത്രം തന്ത്രി പാതിരിശ്ശേരി ശ്രീകുമാരൻ നമ്പൂതിരുപ്പാടിന്റെ കാർമികത്വ ത്തിലാണ് ചടങ്ങുകള് നടക്കുക.. അഞ്ച് പതിറ്റാണ്ടിനു ശേഷം നടക്കുന്ന ക്ഷേത്ര മഹോത്സവം പ്രൗഢഗംഭീരമാക്കി ആഘോഷിക്കാൻ ഒരുങ്ങുകയാണ് നാട്ടുകാർ. ഉത്സവം ഏപ്രിൽ 21നു സമാപിക്കും.

