KOYILANDY DIARY

The Perfect News Portal

മുന്നറിയിപ്പ് നല്‍കാതെ തമിഴ്നാട ഏഴ് ഷട്ടറുകള്‍ ഉയര്‍ത്തി ഡാമിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ന്നു

ഇടുക്കി> കേരളത്തിന് മുന്നറിയിപ്പ് നല്‍കാതെ തമിഴ്നാട ഏഴ് ഷട്ടറുകള്‍ ഉയര്‍ത്തി. ഇതേ തുടര്‍ന്ന്  മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് ഇന്നലെ രാത്രി 142 അടിയായി ഉയര്‍ന്നു. കേരളത്തിന് യാതൊരു മുന്നറിയിപ്പും നല്‍കാതെയാണിത് . രാത്രി എട്ട് മണിയോടെ ആദ്യഘട്ടത്തില്‍ രണ്ട് ഷട്ടറുകളും 15 മിനിട്ടിന് ശേഷം മൂന്നു ഷട്ടറുകളും പിന്നീട് അരമണിക്കൂറിന് ശേഷം6,7 ഷട്ടറുകളും തുറക്കുകയായിരുന്നു. 13 ഷട്ടറുകളാണ് മുല്ലപ്പെരിയാറില്‍ ആകെയുള്ളത്. ഒരു സെക്കന്‍ഡില്‍ 3000 ഘനയടി വെള്ളമാണ് പെരിയാറ്റിലൂടെ ഇടുക്കി ഡാമിലേയ്ക്ക് തുറന്ന് വിട്ടത്. അഞ്ചു ഷട്ടറുകളും ഒന്നര അടി ഉയരത്തിലാണ് ഉയര്‍ത്തിയത്. മൂന്നു മണിക്കൂര്‍ മുമ്ബ് മുന്നറിയിപ്പ് നല്‍കണമെന്ന് ഇടുക്കി ജില്ലാ കളക്ടര്‍ തേനി കളക്ടറോട് ആവശ്യപ്പെട്ടിരുന്നെങ്കിലും മുന്നറിയിപ്പ് കൂടാതെ ഡാം തുറന്നു വിട്ടത് തീരമേഖലയിലെ ജനങ്ങളെ പരിഭ്രാന്തരാക്കി. ഉടനെ ഷട്ടറുകള്‍ തുറക്കേണ്ടി വരില്ലന്നും ആശങ്ക വേണ്ടന്നും ഇടുക്കി ജില്ലാ കളക്ടറുടെ വാര്‍ത്താസമ്മേളനം നടന്ന് ഒരു മണിക്കൂര്‍