മാരാമുറ്റം തെരു ക്ഷേത്രക്കുളം നവീകരണം തുടങ്ങി

കൊയിലാണ്ടി: മാരാമുറ്റം തെരുമഹാഗണപതി ക്ഷേത്രത്തിന്റെ കീഴിലുള്ള ക്ഷേത്രക്കുളം നവീകരണം ആരംഭിച്ചു. കൽപ്പടവുകൾ തകർന്ന് ചെളി നിറഞ്ഞ് നാശോൻ മുഖമായി കൊണ്ടിരുന്ന കുളം ക്ഷേത്ര കമ്മിറ്റിയുടെ അധീനതയിൽ പ്രത്യേക കമ്മിറ്റി രൂപീകരിച്ചാണ് നവീകരണ പ്രവർത്തനം നടത്തുന്നത്. 50 ലക്ഷത്തോളം രൂപയുടെ ബഡ്ജറ്റാണ് നിർമ്മാണ പ്രവർത്തനത്തിന് പ്രതീക്ഷിക്കുന്നത്. 40 സെന്റ് വിസ്തീർണ്ണമുള്ള കുളത്തിന്500 വർഷത്തെ പഴക്കമാണ് കണക്കാക്കുന്നത്. സമീപത്തെ നൂറ് കണക്കിന് കുടുംബങ്ങളുടെ കുടിവെള്ള ശ്രോതസ്സുകൂടിയാണ് കുളം.
ഘട്ടം ഘട്ടമായാണ് നവീകരണ പ്രവർത്തനം നടത്തുക.വർഷങ്ങൾ പഴക്കമുള്ള കുളത്തിന്റെ നെല്ലിപ്പടി ശക്തമായ നീരൊഴുക്ക് കാരണവും. കാലപഴക്കവുമായ തിനാൽ മാറ്റാൻ സാധിക്കാത്തതി നാൽ കുളത്തിന്റെ മധ്യത്തിൽ പ്രത്യേകം കോൺക്രീറ്റ് നടത്തി ഉറപ്പിക്കുന്ന പ്രവർത്തിയാണ് ആദ്യഘട്ടത്തിൽ നടത്തുന്നത്. ഇതിനു മാത്രം 15 ലക്ഷത്തോളം രൂപ ചിലവ് വരുമെന്ന് ഭാരവാഹികൾ പറഞ്ഞു. ജനങ്ങളിൽ നിന്നും സംഭാവനകൾ സ്വീകരിച്ചാണ് നവീകരണ പ്രവർത്തനം നടത്തുന്നത്. ഇതിനായി പ്രത്യേക ബാങ്ക് അക്കൗണ്ടും തുറന്നതായി ഭാരവാഹികൾ പറഞ്ഞു.

