മാനവമൈത്രി സംഗമം ഹുസൈന് മടവൂര്‍ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: കേരള നദ് വത്തുല്‍ മുജാഹിദ്ദീന്‍ മര്ക്കസുദ്അവ നോര്‍ത്ത് ജില്ലാ കമ്മിറ്റിയുടെ മാനവമൈത്രി സംഗമം ഹുസൈന് മടവൂര്‍ ഉദ്ഘാടനം ചെയ്തു. ദൈവം ആദരിച്ച എല്ലാ മനുഷ്യരെയും ആദരിക്കേണ്ടത് മനുഷ്യരുടെ ബാധ്യതയാണെന്ന് അദ്ദേഹം പറഞ്ഞു. കെ.എന്‍.എം സംസ്ഥാന ട്രഷറര്‍ എ. അസ്ഗര്‍അലി അധ്യക്ഷത വഹിച്ചു. ബഹുസ്വരത സംരക്ഷിക്കാന്‍ എല്ലാമതവിശ്വാസികളും തയ്യാറാവണമെന്ന് മേലൂര്‍ ശ്രീരാമകൃഷ്ണ മഠാധിപതി സ്വാമി സുന്ദരാനന്ദ പറഞ്ഞു. സ്നേഹവൃക്ഷത്തൈ നടല്‍ നഗരസചെയർമാൻ അഡ്വ: കെ. സത്യനും, ഹുസൈന് മടവൂരും നടത്തി. സംസ്ഥാന ജന. സെക്രട്ടറി എ. സ്വലാഹുദ്ദീന്‍ മദനി, ടി.വി. അബ്ദുള്‍ഗഫൂര്‍, മൗലവി അബ്ദുലത്തീഫ് കരുമ്പിലാക്കൂല്, വി.പി. ഇബ്രാഹിംകുട്ടി, ആരിഫ, നൂറുദ്ദീന്ഫാറൂഖി, ടി.പി. മൊയ്തു, ഇ.കെ. അജിത്ത്, സി. സത്യചന്ദ്രന്, അന്‍വര്‍ഷാ നൊച്ചാട്, കുഞ്ഞബ്ദുള്ള എന്നിവര്‍ സംസാരിച്ചു.
