മലമ്പനി പ്രതിരോധ പ്രവർത്തനങ്ങൾ നടത്തി

കൊയിലാണ്ടി: മലമ്പനി റിപ്പോർട്ട് ചെയ്ത കൊയിലാണ്ടി ഹാർബറിനു സമീപo കൊപ്രപാണ്ടികശാല പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായി നടത്തി. ഒരു മത്സ്യബന്ധന തൊഴിലാളിക്കാണ് മലമ്പനി സ്ഥിരീകരിച്ചത്. ഇദ്ദേഹം ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി പ്രദേശത്തെ മുഴുവൻ വീടിനുള്ളിലും കൊതുക് നശീകരണി തളിച്ചു.
കൊതുകിന്റെ ഉറവിട നശീകരണം, പനി സർവ്വെ, ആരോഗ്യ ബോധവൽക്കരണം, സ്പ്രേയിംഗ് എന്നിവ നടത്തി. പ്രതിരോധ പ്രവർത്തനങ്ങൾക്ക് വാർഡ് കൗൺസിലർ വി.പി.ഇബ്രാഹിംകുട്ടി, പി.എച്ച്.എൻ ആലീസ് ഊമ്മൻ, ജെ.എച്ച്.ഐ സുരേഷ് ബാബു, റഫീഖലി, രാഗി. കെ, ജെ.പി.എച്ച്.എൻ ലത കെ.കെ. എന്നിവർ നേതൃത്വം നൽകി. റസിഡന്റ്സ് അസോസിയേഷൻ, ആശ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ ഉറവിടനശീകരണ പ്രവർത്തനത്തിൽ പങ്കെടുത്തു.
