മരം കടപുഴകി വീണ് സംസ്ഥാന പാതയിലെ ഗതാഗതം തടസപ്പെട്ടു

വെഞ്ഞാറമൂട്: പൊലീസ് സ്റ്റേഷന് വളപ്പില്‍ നിന്ന മരം കടപുഴകി വീണ് സംസ്ഥാന പാതയിലെ ഗതാഗതം തടസപ്പെട്ടു. വെഞ്ഞാറൂട് പൊലീസ് സ്റ്റേഷന് വളപ്പില്‍ നിന്ന പുളിവാകമരമാണ് ഇന്നലെ രാവിലെ 7ന് എം.സി റോഡിലേയ്ക്ക് മറിഞ്ഞത്. റോഡില്‍ ഏറെ തിരക്കുണ്ടായിരുന്നെങ്കിലും മരം ചാഞ്ഞ് വരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനാല്‍ ഇരുഭാഗത്തു നിന്നും വന്ന വാഹനങ്ങള്‍ പെട്ടെന്ന് ബ്രേക്കിട്ട് നിര്‍ത്തിയതിനാല്‍ അപകടം ഒഴിവായി.
മരം റോഡിലേയ്ക്ക് വീണതിനെ തുടര്‍ന്ന് അര മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. നാട്ടുകാരും പൊലീസും വെഞ്ഞാറമൂട് ഫയര്‍ഫോഴ്സും ചേര്‍ന്ന് മരം വെട്ടിമാറ്റിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

