മത്സ്യത്തൊഴിലാളി യൂണിയന് ജില്ലാതല കുടുംബസംഗമം

കൊയിലാണ്ടി: മത്സ്യത്തൊഴിലാളി യൂണിയന് (സി.ഐ.ടി.യു.) ജില്ലാതല കുടുംബസംഗമം സംസ്ഥാനപ്രസിഡന്റ് കൂട്ടായി ബഷീര്‍ ഉദ്ഘാടനംചെയ്തു. മത്സ്യഫെഡ് ഡയറക്ടറായി തിരഞ്ഞെടുത്ത സി.പി. രാമദാസിന് കെ. ദാസന് എം.എല്‍.എ. ഉപഹാരം നല്കി. സി. കുഞ്ഞമ്മദ് അധ്യക്ഷനായി.
സി.പി. മുസഫര്അഹമ്മദ്, എ.എം. മൂത്തോറന്, ടി.പി. അംബിക, വി.കെ. മോഹന്‍ദാസ്, ടി.വി. ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു.

