മത്സ്യ തൊഴിലാളി സമ്മേളനം വിജയിപ്പിക്കാൻ ആഹ്വാനം ചെയ്തു
കൊയിലാണ്ടി: മത്സ്യ തൊഴിലാളി സമ്മേളനം വിജയിപ്പിക്കാൻ ആഹ്വാനം ചെയ്തു. മെയ് 6, 7, 8 തീയ്യതികളിൽ കോഴിക്കോട് നടക്കുന്ന കേരള സംസ്ഥാന മത്സ്യ തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു.) 12- മത് സംസ്ഥാന സമ്മേളനം വിജയിപ്പിക്കാൻ ഏരിയാതല സംഘാടക സമിതി യോഗം തീരുമാനിച്ചു. സംഘാടക സമിതി യോഗം മുൻ എം.എൽ.എ കെ. ദാസൻ ഉദ്ഘാടനം ചെയ്തു.

നഗരസഭ വൈസ് ചെയമാൻ അഡ്വ. കെ. സത്യൻ ചെയർമാനായും, സി.എം. സുനിലേശൻ കൺവീനറായും, ടി.വി.ദാമോധരൻ ട്രഷററായും 101 അംഗ സംഘാടക സമിതി രൂപികരിച്ചു. യോഗത്തിൽ ഏരിയാ പ്രസിഡണ്ട് ടി.വി. ദാമോധരൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.എം. സുനിലേശൻ സ്വാഗതവും, എ.പി.ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.

