മകര കൊയ്ത്തുത്സവം അഡ്വ: കെ. സത്യന്‍ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി> കൊയിലാണ്ടി പെരുവട്ടൂര്‍ അണിമ സ്വയം സഹായ സംഘത്തിന്റെ കൊയ്ത്തുത്സവം നഗര സഭ ചെയര്‍മാന്‍ അഡ്വ: കെ. സത്യന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ ഷിബിന്‍ കണ്ടത്തനാരി അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫിസര്‍ സബ്‌ന സൈനുദ്ദീന്‍, കൃഷി അസിസ്റ്റന്റ് രജീഷ്, പാടശേഖര സമിതി കണ്‍വീനര്‍ സി.കെ ഭാസ്‌ക്കരന്‍ മാസ്റ്റര്‍, മുന്‍ കൗണ്‍സിലര്‍ ഷൈജ ശ്രീലകം തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. അണിമ പ്രസിഡന്റ് കമ്മട്ടേരി പത്മനാഭന്‍ സ്വാഗതവും അണിമ സെക്രട്ടറി എം. ഉദയഭാനു നന്ദിയും പറഞ്ഞു.
