ഭ്രാന്തൻ കുറുക്കന്റെ കടിയേറ്റ് നിരവധി പേർക്ക് പരുക്ക്

കൊയിലാണ്ടി: ഊരള്ളൂരിൽ ഭ്രാന്തൻ കുറുക്കന്റെ കടിയേറ്റ് നിരവധി പേർക്ക് പരുക്ക്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിയ്യക്കണ്ടി കുഞ്ഞി ചെക്കിണി (64), കൊഴുക്കല്ലൂർ പേരാറ്റിൽ പ്രതീഷ് (39), കുഴിച്ചാലിൽ മീത്തൽ ലിബിൻ (19), കല്ലിൽ മീത്തൽ സൗരവ് (17), മലോൽ വീട്ടിൽ ലത (42), മീത്തലെ കണ്ടി ഷീജ (37), വൈക്കാട്ടിൽ വിശ്വനാഥൻ (36), ഷർഫുമൻസിൽ സൗജത്ത് (38), വാരിയ കണ്ടിജൽന (19), ചോരക്കാട്ടിൽ വിജയൻ (53), സ്മൃതി നിവാസിൽ രജീഷ് (48) തുടങ്ങിയവരെയാണ് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഞായറാഴ്ച രാത്രി 7.30 ഓടെയാണ് സംഭവം. വീട്ടിൽ കയറിയും, ആളുകളെ ഓടിച്ചിട്ട് കടിക്കുകയുമായിരുന്നു.
