ഭിന്നശേഷിക്കാർക്ക് മുച്ചക്ര സ്കൂട്ടറുകൾ വിതരണം ചെയ്തു
മേപ്പയ്യൂർ: മേപ്പയ്യൂർ ഗ്രാമപ്പഞ്ചായത്തിൻ്റെ 21-22 വർഷത്തെ വാർഷിക വികസന ഫണ്ടുപയോഗപ്പെടുത്തി ഭിന്നശേഷിക്കാർക്ക് മുച്ചക്ര സ്കൂട്ടറുകൾ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി. രാജൻ വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡണ്ട് എൻ.പി. ശോഭ അധ്യക്ഷയായി.ഐ.സി.ഡി.എസ്. സൂപ്പർവൈസർ റീന, സെക്രട്ടറി രാജേഷ് അരിയിൽ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ വി.പി. രമ, വി. സുനിൽ, ഭാസ്കരൻ കൊഴുക്കല്ലൂർ, മെമ്പർമാരായ ശ്രീനിലയം വിജയൻ, സറീന ഒളോറ, പി. പ്രശാന്ത് എന്നിവർ സംസാരിച്ചു.

