ബ്ലൂമിംഗ് ആർട്സ് ഉന്നത വിജയികളെ അനുമോദിച്ചു

മേപ്പയ്യൂർ: ബ്ലൂമിoഗ് ആർട്സ് & ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി ഉന്നത വിജയി കളെ അനുമോദിച്ചു. വി.കെ.രാജൻ സ്മാരക ഉപഹാരങ്ങൾ കൈമാറി. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനവും, ഉപഹാര സമർപ്പണവും നടത്തി. കെ.പി.ഷർഷാദ് മുഖ്യപ്രഭാഷണം നടത്തി. ബ്ലൂമിംഗ് പ്രസിഡന്റ് പി.കെ.രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.കെ. അബ്ദുറഹ്മാൻ, എസ്.ബി. നിഷിത് മുഹമ്മദ് എന്നിവർ സംസാരിച്ചു.

