ബാലുശ്ശേരി പോസ്റ്റോഫീസിലേക്ക് ഡി.വൈ.എഫ്.ഐ. മാർച്ച് നടത്തി

ബാലുശ്ശേരി: ബാലുശ്ശേരി പോസ്റ്റോഫീസിലേക്ക് ഡി.വൈ.എഫ്.ഐ. മാർച്ച് നടത്തി. ഉത്തർ പ്രദേശിൽ കർഷകരെ വാഹനം കയറ്റി കൊലപ്പെടുത്തിയതിലും, കർഷക സംഘം നേതാക്കളെ പോലീസ് മർദിച്ചതിലും പ്രതിഷേധിച്ചായിരുന്നു ഡി.വൈ.എഫ്.ഐ. മാർച്ച് സംഘടിപ്പിച്ചത്. സംസ്ഥാന കമ്മിറ്റി അംഗം ടി.കെ. സുമേഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ് എസ്.എസ്. അതുൽ അധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി ടി. സരുൺ, കെ.ജി. അരുൺ, കെ.ഷിബിൻ, അതുല്യ ശിവദാസ്, ആർ.കെ. ഫെബിൻ എന്നിവർ സംസാരിച്ചു.

