ബസ് പണിമുടക്ക് പിൻവലിക്കാൻ നടപടി സ്വീകരിക്കണം കെ.എം.എ

കൊയിലാണ്ടി: ബസ് പണിമുടക്ക് പിൻവലിക്കാൻ നടപടി സ്വീകരിക്കണം കെ.എം.എ. വാർഷിക പരീക്ഷ നടക്കുന്ന ഈ അവസരത്തിൽ ബസ്സ് പണിമുടക്ക് വിദ്യാർത്ഥികൾക്കും അതുപോലെ പൊതു ജനങ്ങൾക്കും ഏറെ പ്രയാസം സൃഷ്ടിക്കുന്ന ഈ സാഹചര്യത്തിൽ ബസ്സ് പണിമുടക്ക് എത്രയും പെട്ടെന്ന് പിൻ വലിച്ച് യാത്ര ക്ലേശം പരിഹരിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് കെ കെ. നിയാസ് അധ്യക്ഷത വഹിച്ചു.

കെ. പി രാജേഷ്, കെ. ദിനേശൻ, പി. കെ ഷുഹൈബ്, അമേത്ത് കുഞ്ഞഹമ്മദ്, പി. പി ഉസ്മാൻ, പി. കെ. മനീഷ്, വി. കെ ഹമീദ്, അജീഷ് മോഡേൺ, കെ. വി. റഫീഖ്, പി. വി പ്രജീഷ്, പി. ചന്ദ്രൻ, പ്രമോദ് എന്നിവർ സംസാരിച്ചു.


