പ്രമേഹ രോഗികൾക്കുളള നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രി, ബീച്ച് ആശുപത്രി, 30-ാം വാർഡ് ആരോഗ്യ ശുചിത്വ കമ്മറ്റി എന്നിവയുടെ ആഭിമുഖ്യത്തിൽ പ്രമേഹ രോഗികൾക്കുളള നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. നഗരസഭ കൗൺസിലർ വി.പി ഇബ്രാഹിം കുട്ടി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. താഴങ്ങാടിയിൽ വെച്ച് നടന്ന പരിപാടിയിൽ കൗൺസിലർ കെ. റഹ്മാൻ അധ്യക്ഷത വഹിച്ചു. ബീച്ച് ഹോസ്പിറ്റൽ ഡോക്ടർ ശ്രീജ, ജെ.എച്ച്.ഐ എ.പി സുനിൽ, നസീമ കെ.കെ, അബ്ദുൾ ഖാദർ എൻ, അഡ്വ: എ. അബ്ദുൾ ഖാദർ, കെ.വി ഷൗക്കത്ത് തുടങ്ങിയവർ സംസാരിച്ചു.
