പ്രധാന ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണം

കൊയിലാണ്ടി: കൊയിലാണ്ടിയിലൂടെ കടന്നു പോകുന്ന നാല് പ്രധാന ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന് കൊയിലാണ്ടി സിറ്റി സൺ കൗൺസിൽ ആവശ്യപ്പെട്ടു. കായികാധ്യാപകനും, സാമൂഹ്യ പ്രവർത്തകനുമായിരുന്ന കപ്പന ഹരിദാസിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. ഇളയിടത്ത് വേണുഗോപാൽ അദ്ധ്യക്ഷനായിരുന്നു.
കെ.കെ ദാമോദരൻ, കെ. രാധാകൃഷ്ണൻ ,കെ.എ. ദാമോദരൻ നായർ, കെ.ജി. ശശിധരൻ, എ.കെ. ദാമോദരൻ നായർ, കെ. രാജലക്ഷ്മി, കെ.എ. ഉണ്ണി നായർ എന്നിവർ സംസാരിച്ചു.

